ADVERTISEMENT

തിരുവനന്തപുരം∙ പൊതു, സ്വകാര്യ ചടങ്ങുകൾ ഉണ്ടെങ്കിൽ ആ വിവരം ജില്ലാ ഭരണകൂടത്തെ മുൻകൂട്ടി അറിയിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ്. വിവാഹം പോലുള്ള ചടങ്ങുകളും മുൻകൂട്ടി ജില്ലാഭരണകൂടത്തെ അറിയിക്കണം. ചടങ്ങുകൾക്ക് ജില്ലാഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനാണ് ജില്ലാഭരണകൂടത്തെ അറിയിക്കേണ്ടത്. വിവാഹത്തിന് പാക്കറ്റുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യണം.

പൊതുപരിപാടികളിൽ പരമാവധി 150 പേർക്കു പങ്കെടുക്കാം. കോവിഡ് ടെസ്റ്റ് ചെയ്തു നടത്തുന്ന പരിപാടികളാണെങ്കിൽ ഇളവുണ്ടാകും. അടച്ചിട്ട കെട്ടിടങ്ങളിലെ പരിപാടികളിൽ 75 പേർ മാത്രം. 9 മണി കഴിഞ്ഞാൽ അടയ്ക്കണമെന്നത് ബാറുകൾക്കും സിനിമാ തിയേറ്ററുകൾക്കും ബാധകമാണ്. അവശ്യസേവനങ്ങൾക്ക് ഇളവു നൽകും. ലോക്ഡൗണിനുള്ള സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അത്യാവശ്യ യോഗങ്ങൾ മാത്രം ചേരണമെന്നും പരമാവധി ഓൺലൈനായി യോഗങ്ങൾ കൂടണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കടകൾ ഹോം ഡെലിവറി നടത്താൻ ശ്രദ്ധിക്കണം. ട്യൂഷൻ ക്ലാസുകളിൽ കോവിഡ് മാനദണ്ഡം പാലിക്കണം. രണ്ടാഴ്ച കൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ. കോവിഡ് വകഭേദം പരിശോധനയിൽ കണ്ടെത്താനായിട്ടില്ല.

വെള്ളി, ശനി ദിവസങ്ങളിൽ 45 വയസിനുതാഴെയുള്ള രണ്ടരലക്ഷം ആളുകളുടെ ടെസ്റ്റിങ് നടത്തും. ട്രാൻസ്പോർട്ട് തൊഴിലാളികൾ ഹോട്ടൽ തൊഴിലാളികൾ ചുമട്ടു തൊഴിലാളികൾ അടക്കമുള്ളവർക്കാണ് ടെസ്റ്റിങ് നടത്തുന്നത്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. കോവിഡ് വാക്സീന്റെ 7 ലക്ഷം ഡോസ് ബാക്കിയുണ്ട്. കൂടുതൽ ഡോസുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷംപേർ ആദ്യ ഡോസെടുത്തു.

English Summary: Chief Secretary VP Joy on Covid Restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com