ADVERTISEMENT

ലണ്ടൻ∙ ഭർത്താവ് ഫിലിപ് രാജകുമാരന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട വസ്ത്രവിവാദത്തിൽ പരിഹാരമാർഗവുമായി എലിസബത്ത് രാജ്ഞി. ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങുകളിൽ ഹാരി രാജകുമാരനും ആൻഡ്രൂ രാജകുമാരനും സൈനിക യൂണിഫോം ധരിക്കണമെന്ന ആവശ്യമാണ് വിവാദമായത്. 

ഏപ്രിൽ 9നാണ് എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക് ഓഫ് എഡിൻബർഗ്) ഫിലിപ് രാജകുമാരൻ(99) അന്തരിച്ചത്. ശനിയാഴ്ച, വിൻഡ്സർ കാസിലിലാണ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ. ഇത്തരം ഔദ്യോഗിക പരിപാടികളിൽ രാജകുടുംബാഗങ്ങൾ അവർ വഹിക്കുന്ന പദവികൾ സൂചിപ്പിക്കുന്ന സൈനിക യൂണിഫോമുകളാണ് ധരിക്കാറുള്ളത്.

എന്നാൽ ഇത്തവണ രാജ്ഞിയുടെ മകൻ‍ ആൻഡ്രൂ രാജകുമാരനും കൊച്ചുമകൻ ഹാരിയും എന്ത് ധരിക്കണമെന്നതിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായതായാണ് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡ്യൂക് ഓഫ് സക്സസ് ഹാരി രാജകുമാരൻ തന്റെ രാജപദവികളെല്ലാം വേണ്ടെന്നുവച്ച്  ലോസ് ഏഞ്ചൽസിൽ ഭാര്യ മേഗനും മകനുമൊപ്പമാണ് താമസം.

എന്നാൽ വിവാഹ ദിവസം താൻ ധരിച്ച യൂണിഫോം മരണാനന്തര ചടങ്ങിലും ധരിക്കണമെന്നാണ് ഹാരിയുടെ ആഗ്രഹം. ഡ്യൂക് ഓഫ് യോർക് ആൻഡ്രൂ രാജകുമാരൻ യുഎസ് ഫിനാൻസർ ജെഫ്രി എപ്സറ്റീനുമായി ചേർന്നുള്ള വിവാദത്തിൽ രാജകീയ പദവികൾ ഒഴിഞ്ഞിരുന്നു. എങ്കിലും 60ാം ജന്മദിനത്തിൽ തനിക്ക് ലഭിച്ച അഡിമിറൽ യൂണിഫോം ധരിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്ന താൽപര്യം ആൻഡ്രൂവും പ്രകടിപ്പിച്ചു. 

വിവാദത്തിൽ പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരം വിസ്സമതിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ബ്രിട്ടിഷ് പത്രമായ ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം  തർക്കം ഒഴിവാക്കാൻ എല്ലാവരും വിലാപ സ്യൂട്ടുകൾ ധരിക്കാൻ രാജ്ഞി ആവശ്യപ്പെട്ടെന്നാണ് വിവരം. 

English Summary : Queen Elizabeth Steps Into Debate Over Prince Philip's Funeral Outfits: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com