ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിൽ ‘വീക്കെൻഡ് കർഫ്യൂ’ പ്രഖ്യാപിച്ചു. ആവശ്യസേവനങ്ങൾ മാത്രം അനുവദിക്കും. ലഫ്. ഗവർണർ അനിൽ ബൈജാലും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

∙ വിമാനത്താവളങ്ങളിൽ നിന്നുൾപ്പെടെ വരുന്നവർക്കും പോകുന്നവർക്കും കർഫ്യൂ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം.

∙ മുൻകൂർ നിശ്ചയിച്ച വിവാഹ പരിപാടികൾക്കും കർഫ്യൂ പാസ്.

∙ മാളുകൾ, ജിംനേഷ്യങ്ങൾ, ഓഡിറ്റോറിയങ്ങൾ, സ്പാകൾ തുടങ്ങിയവ അടച്ചിടണം.

∙ ഓരോ മേഖലയിലും ഒരു ആഴ്ചച്ചന്ത മാത്രം തുറക്കാം.

∙ സിനിമാശാലകളിൽ 30% കാഴ്ചക്കാർ മാത്രം.

∙ ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും.

English Summary: Weekend Curfew In Delhi; Malls, Gyms Shut, Home Delivery For Restaurants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com