ADVERTISEMENT

ഇസ്‌ലാമാബാദ്∙ ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾക്കും ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും താല്‍ക്കാലികമായി വിലക്കേർപ്പെടുത്തി പാക്കിസ്ഥാൻ. ട്വിറ്റർ, ഫെയ്സ്ബുക്, വാട്സാപ്, യൂട്യൂബ്, ടെലഗ്രാം എന്നിവയാണ് ആഭ്യന്തര മന്ത്രാലയം വിലക്കിയത്. പാക്കിസ്ഥാൻ ടെലികമ്യൂണിക്കേഷൻസ് അതോറിറ്റിക്കയച്ച ഔദ്യോഗിക കത്തിലൂടെയായിരുന്നു നീക്കം.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഫ്രഞ്ച് വിരുദ്ധ കലാപം അക്രമാസക്തമായതിനു പിന്നാലെയാണ് നടപടി. ഫ്രഞ്ച് പൗരന്മാരോടും കമ്പനികളോടും തല്‍ക്കാലത്തേക്ക് രാജ്യത്തുനിന്ന് മാറിനില്‍ക്കാന്‍ പാക്കിസ്ഥാനിലെ ഫ്രഞ്ച് എംബസി ആവശ്യപ്പെട്ടിരുന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാസികയ്ക്ക് അനുകൂലമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ നിലപാട് സ്വീകരിച്ചതു മുതല്‍ ഫ്രഞ്ച് വിരുദ്ധ വികാരം പാക്കിസ്ഥാനില്‍ ശക്തമാണ്.

വിഘടനവാദികളുടെ നേതൃത്വത്തിൽ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി റാലികൾ നടന്നിരുന്നു. ഇതിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികൾ റാലികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതും ആളുകളെ കൂട്ടിച്ചേർക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെയാണ്. ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട തെഹ്‌രികെ ലബ്ബായിക് പാക്കിസ്ഥാൻ നേതാവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റാലി നടത്തുകയും ചെയ്തു.

English Summary: Pak Orders "Complete Blocking" Of Social Media Temporarily After Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com