ADVERTISEMENT

ന്യൂഡൽഹി∙ സ്വന്തം മണ്ഡലമായ ഗാസിയാബാദിൽ കോവിഡ് ബാധിതനായ യുവാവിനായി സഹായം അഭ്യർഥിച്ച് വെട്ടിലായി കേന്ദ്രമന്ത്രി വി.കെ. സിങ്. വിവാദമായതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. ‘എന്റെ സഹോദരന് ഒരു കിടക്ക ആവശ്യമാണ് സഹായിക്കണം. ഇപ്പോൾ ഗാസിയാബാദിൽ കിടക്കകൾ ലഭ്യമല്ല’ എന്നാണ് വി.കെ. സിങ് ട്വീറ്റ് ചെയ്തത്. ജില്ല കലക്ടറെ ടാഗ് ചെയ്താണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്.

സ്വന്തം സഹോദരന് വേണ്ടിയാണ് വി.കെ. സിങ് അഭ്യർഥിച്ചതെന്നും ബന്ധുവിനു പോലും ചികിത്സ നൽകാൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറിയെന്നും പറഞ്ഞ് ആളുകൾ ട്വീറ്റ് ഏറ്റെടുത്ത് രംഗത്തുവന്നതോടെയാണ് ട്വീറ്റ് നീക്കം ചെയ്തത്. തന്റെ ട്വീറ്റ് രക്തബന്ധത്തിലുള്ള ആർക്കും വേണ്ടിയല്ലെന്നും കോവിഡ് ബാധിതനായ ആളുടെ സാഹചര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രശ്നം തദ്ദേശ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ട് പരിഹരിച്ചെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് ബാധ രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി വി.കെ. സിങ് രംഗത്തുവരുന്നത്. രാജ്യത്ത്  പ്രതിദിന കേസുകളിൽ 79 ശതമാനവും റിപ്പോർട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിൽ ഒന്ന് ഉത്തർപ്രദേശാണ്. മേയ് 15 വരെ സംസ്ഥാനത്ത് ഞായർ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

English Summary :'Bed For My Brother': VK Singh Tweet Sparks Questions On Health System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com