ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കോവിഡ് രോഗബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചരക്ക്, പൊതുഗതാഗതത്തിനു നിയന്ത്രണമുണ്ടാവില്ല.

സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും, ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറമ്പില്‍ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. പൂരപ്പറമ്പിൽ സംഘാടകർക്കു മാത്രമാകും അനുമതി.

സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസ് നടത്താൻ അനുമതിയുണ്ട്. തിയറ്ററുകൾ വൈകിട്ട് ഏഴു മണി വരെ മാത്രമാകും പ്രവർത്തിക്കുക. മാളുകളിൽ കർശനനിയന്ത്രണത്തിനും നിർദ്ദേശമുണ്ട്. യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

English Summary: Kerala imposes night curfew from Tuesday amid COVID-19 surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com