അറബിക്കടലിൽ 3000 കോടിയുടെ ലഹരി മരുന്നുവേട്ട; കപ്പൽ പിടിച്ചെടുത്ത് നാവികസേന
Mail This Article
×
കൊച്ചി∙ അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ വൻ ലഹരി മരുന്നു വേട്ട. രാജ്യാന്തര വിപണിയിൽ 3000 കോടി രൂപ വിലവരുന്ന 300 കിലോഗ്രാം ലഹരിമരുന്നാണ് ഐഎൻഎസ് സുവർണ, പട്രോളിങ്ങിനിടെ കടലിൽ വച്ചു പിടിച്ചെടുത്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട കപ്പലിൽ നാവിക സേനാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
കൂടുതൽ അന്വേഷണത്തിനായി കപ്പൽ കൊച്ചി തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. മക്രാൻ തീരത്തു നിന്ന് ഇന്ത്യൻ തീരത്തേക്കോ ശ്രീലങ്കയോ മാലിദ്വീപുകളെയോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പലെന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തര ബന്ധമുള്ള ഭീകരവാദ, ക്രിമിനൽ സംഘങ്ങളാണ് ലഹരി കടത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
English summary: Indian Navy seizes narcotics in Arabian sea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.