ADVERTISEMENT

പാലക്കാട് ∙ കോവിഡ് പരിശോധനയിലും വാക്സിനേഷനിലും കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. എത്ര ഡോസ് വാക്സീൻ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ കേന്ദ്രത്തെ അറിയിച്ചില്ല. കേരളത്തിൽ കോവിഡ് പരിശോധന നടത്തുന്നതിൽ പോരായ്മയുണ്ട്.

ആർടിപിസിആറിന് പകരം ആന്റിജൻ പരിശോധനയാണു കൂടുതലായി നടത്തിയത്. കോവിഡിനെ പ്രതിരോധിക്കുന്നതിനേക്കാൾ പിആർ വർക്കിനായിരുന്നു സർക്കാർ പ്രാധാന്യം നൽകിയത്. തൃശൂർ പൂരം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എല്ലാരുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും  മുരളീധരൻ പറഞ്ഞു. 

English Summary : Kerala fails in covid test and vaccine, says V Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com