വീണ്ടും കൂട്ട പരിശോധനയുമായി സംസ്ഥാന സര്‍ക്കാര്‍; വോട്ടെണ്ണലിന് ആഘോഷമില്ല
Mail This Article
തിരുവനന്തപുരം ∙ വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താന്‍ സംസ്ഥാന സർക്കാർ സര്‍ക്കാര്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 3 ലക്ഷം പേര്‍ക്ക് പരിശോധന നടത്തും. വോട്ടെണ്ണല്‍ ദിവസം കൂട്ടംകൂടുന്നതും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകൾ മുൻകൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുന്നതിനും അവർക്ക് കോവിഡ് പരിശോധന നടത്തുന്നതിനും ആരോഗ്യ വകുപ്പ് കൂടുതൽ ഊന്നൽ നൽകണമെന്ന് യോഗം നിർദേശിച്ചു.
English Summary: Kerala to conduct 3 lakh covid tests in two days