ADVERTISEMENT

പത്തനംതിട്ട∙ എസ്എസ്എൽസി പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ചോദ്യക്കടലാസ് വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച് സ്കൂൾ ഹെഡ്മാസ്റ്റർ. ഇലവുംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ്. സന്തോഷാണ് ഡിഇഒ പത്തനംതിട്ട എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് കണക്കു പരീക്ഷയുടെ ചോദ്യക്കടലാസ് അയച്ചത്.

പത്തരയ്ക്കു ചോദ്യം പുറത്തായി. അന്വേഷണ വിധേയമായി ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ ഗ്രൂപ്പിൽ ചോദ്യ പേപ്പർ കണ്ടതോടെ ഗ്രൂപ്പ് അംഗങ്ങളിൽ തന്നെ ചിലർ, സ്ക്രീൻ ഷോട്ട് എടുത്തു മേലധികാരികൾക്കു പരാതി നൽകുകയായിരുന്നു. ഡിഡിഇ സ്കൂളിൽ പരിശോധന നടത്തി. പരീക്ഷ കഴിയും വരെ ചോദ്യ പേപ്പർ പുറത്തു പോകാൻ പാടില്ലെന്നാണ് നിയമം. ചോദ്യം ചോർന്നതിനാൽ പരീക്ഷ റദ്ദാക്കുമോ എന്നതുൾപ്പടെ ആലോചിച്ചു തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. 

English summary: School headmaster suspended for sharing SSLC question paper

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com