ADVERTISEMENT

കേരളത്തിന്റെ ഭരണചക്രം തിരിക്കുക ആരാകും? ഉത്തരമറിയാൻ ഏവരും കാത്തിരിക്കുമ്പോൾ വായനക്കാർക്കായി മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിനു ആവേശ പ്രതികരണം. ഈ മാസം എട്ടിന് ആരംഭിച്ച പ്രവചന മത്സരത്തിൽ ആയിരക്കണക്കിനു പേരാണു പങ്കാളികളാകുന്നത്. മേയ് ഒന്നു വരെ വായനക്കാർക്കു സംസ്ഥാനത്തിന്റെയോ തിരഞ്ഞെടുത്ത ജില്ലകളുടേയോ അതുമല്ലെങ്കിൽ എല്ലാ ജില്ലകളുടെയുമോ തിരഞ്ഞെടുപ്പുഫലം പ്രവചിക്കാനാണ് അവസരം.

സംസ്ഥാന, ജില്ലാ ഫലപ്രവചനങ്ങൾക്കു വെവ്വേറെ സമ്മാനമുണ്ട്. സംസ്ഥാന ഫലം കൃത്യമായി പ്രവചിക്കുന്നയാൾക്ക് 25,000 രൂപയാണു സമ്മാനം. ഓരോ ജില്ലയിലെയും ഫലം കൃത്യമായി പ്രവചിക്കുന്നതിന് 5,000 രൂപ വീതം സമ്മാനവും ലഭിക്കും. ഒന്നിൽ കൂടുതൽ പേർ സംസ്ഥാന, ജില്ലാതല ഫലം കൃത്യമായി പ്രവചിച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയിയെ തിരഞ്ഞെടുക്കുക.

പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നതിനു താഴെ നൽകിയ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.

English Summary: Kerala Assembly Election Prediction Contest 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com