ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സമ്പൂർണ അരാജകത്വമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വാക്സീൻ ലഭ്യത അനുസരിച്ച് ജനങ്ങളെ മുൻകൂട്ടി അറിയിച്ച് വിതരണം ചെയ്യുകയാണ് വേണ്ടത്. എന്നാൽ വാക്സീൻ ക്ഷാമം പെരുപ്പിച്ച് പറഞ്ഞ് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്ര വിഹിതത്തിന് മാത്രം കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്കും വാക്സീൻ വാങ്ങി സൗജന്യമായി വിതരണം ചെയ്യണം. നാലു ദിവസത്തിനകം ആറര ലക്ഷം ഡോസ് വാക്സീൻ കേരളത്തിന് നൽകും. ഇക്കാര്യത്തിൽ യുപിയെയും അസമിനെയും മാതൃകയാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

Content Highlights: V Muraleedharan, COVID-19 Vaccine, Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com