ADVERTISEMENT

ലണ്ടൻ∙ വെള്ളിയാഴ്ച മുതലുള്ള വിലക്ക് പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇന്ത്യയിൽനിന്നുള്ള കൂടുതൽ വിമാനങ്ങളിറക്കാനുള്ള നീക്കം വിമാനത്താവള അധികൃതർ തടഞ്ഞു. ഇന്ത്യയെ ബ്രിട്ടൻ യാത്രാ നിരോധനമുള്ള ‘റെഡ് ലിസ്റ്റിലാണ്’ പെടുത്തിയിരിക്കുന്നത്. ഈ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ 100ൽ അധികം കേസുകൾ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് റെഡ് ലിസ്റ്റ് പട്ടികയിൽ ഇന്ത്യയെ പെടുത്തിയത്. യുകെ, ഐറിഷ് പൗരന്മാരോ ബ്രിട്ടിഷ് പൗരന്മാരോ ഒഴികെ അവസാന 10 ദിവസം ഇന്ത്യയിൽ കഴിഞ്ഞിട്ടുള്ളവർക്കാണ് പ്രവേശന വിലക്ക്.

വിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തിയ യാത്രക്കാരെ എത്തിക്കാനാണ് വിമാനക്കമ്പനികൾ ശ്രമിച്ചത്.

English Summary: Britain's Heathrow Airport Refuses To Allow Extra Flights From India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com