അയോധ്യ മധ്യസ്ഥതയ്ക്ക് ഷാറൂഖ് ഖാനോട് ബോബ്ഡെ ആവശ്യപ്പെട്ടു: വെളിപ്പെടുത്തൽ
Mail This Article
ന്യൂഡൽഹി ∙ അയോധ്യ വിഷയത്തിൽ ബോളിവുഡ് താരം ഷാറൂഖ് ഖാൻ മധ്യസ്ഥത വഹിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. താരം ഇക്കാര്യം അംഗീകരിച്ചിരുന്നെങ്കിലും നടപ്പാകാതെ പോകുകയായിരുന്നു. ജസ്റ്റിസ് ബോബ്ഡെയുടെ വിരമിക്കൽ ചടങ്ങിനിടെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അയോധ്യ വിഷയത്തിൽ ഷാറൂഖ് ഖാൻ മധ്യസ്ഥത വഹിക്കുമോയെന്ന് ജസ്റ്റിസ് ബോബ്ഡെ ചോദിച്ചിരുന്നു. അങ്ങനെ ഞാൻ അദ്ദേഹവുമായി സംസാരിച്ചു, അദ്ദേഹം അതിനു തയാറാകുകയും ചെയ്തു. എന്നാൽ അതു നടക്കാതെ പോയി– ബോബ്ഡെയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ സിങ് പറഞ്ഞു.
ബൈക്കുകളോടുള്ള ബോബ്ഡെയുടെ പ്രിയത്തെക്കുറിച്ചും വികാസ് സിങ് സൂചിപ്പിച്ചു. എനിക്ക് ഹാർലി ഡേവിഡ്സൺ ബൈക്ക് വിൽക്കണമായിരുന്നു. ചീഫ് ജസ്റ്റിസ് അതെന്തിനാണ് വിൽക്കുന്നതെന്നു ചോദിച്ചു. അത് അദ്ദേഹത്തിനു നല്‍കാനും ആവശ്യപ്പെട്ടു. ചെറുപ്പം മുതൽ ബൈക്ക് ഓടിക്കുന്നയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞതായും സിങ് വ്യക്തമാക്കി.
English Summary: SRK For Ayodhya Mediation? Chief Justice Bobde Wanted It, Says Lawyer