ADVERTISEMENT

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ചെന്നൈയിലെ ‘അമ്മ’ കന്റീനിലെ ഫ്ലെക്സ് ബോർഡുകൾ തകർത്ത രണ്ടു ഡ‍ിഎംകെ പ്രവർത്തകരെ പാർട്ടി പുറത്താക്കി. ഫ്ലെക്സ് ബോർഡുകൾ തകർക്കുന്നതിന്റെ വിഡ‍ിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് നടപടി. പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിഎംകെ നേതാവും ചെന്നൈ മുൻ മേയറുമായ മാ സുബ്രഹ്മണ്യൻ പറഞ്ഞു. ബോർഡുകൾ യഥാസ്ഥാനങ്ങളിൽ തിരികെവച്ചതായും അദ്ദേഹം അറിയിച്ചു.

അന്തരിച്ച അണ്ണാഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിത തമിഴ്നാട്ടിൽ ഉടനീളം കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് ആരംഭിച്ചതാണ് ‘അമ്മ’ കന്റീനുകൾ. അതതു തദ്ദേശസ്ഥാപനങ്ങൾക്കാണ് നടത്തിപ്പു ചുമതല. ചെന്നൈ കോർപ്പറേഷന്റെ കീഴിലുള്ള കന്റീനിലാണ് ഡിഎംകെ പ്രവർത്തർ അക്രമം നടത്തിയത്. ഇതിന്റെ വിഡിയോ അണ്ണാഡിഎംകെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു.

ജയലളിതയുടെ ചിത്രമുള്ള രണ്ടു ഫ്ലെക്സ് ബോർഡുകൾ തകർക്കുന്നതാണ് വിഡിയോയിലുള്ളത്. ജീവനക്കാരായ രണ്ടു സ്ത്രീകൾ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കന്റീനിനുള്ളിൽ ജയലളിതയും ഫ്രെയിം ചെയ്ത ചിത്രമുൾപ്പെടെ തറയിൽ കിടക്കുന്നതും അണ്ണാഡിഎംകെ ട്വീറ്റ് ചെയ്തു. അതേസമയം, ഡിഎംകെ പ്രവർത്തർ ഫ്ലെക്സ് ബോർഡുകൾ തിരികെവയ്ക്കുന്നതിന്റെ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

English Summary: Video Shows DMK Men Vandalising 'Amma Canteen' Boards, Party Sacks Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com