ബിഡിജെഎസ് വോട്ടുകൾ എവിടെ?; എൻഡിഎ വോട്ടുനിലയിൽ വൻ ഇടിവ്
Mail This Article
കോട്ടയം∙ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിനു വന്‍ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2016നെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതല്‍ 10,000 ത്തിലേറെ വരെ വോട്ടുകളുടെ കുറവാണ് ഉണ്ടായത്. ബിജെപിയില്‍നിന്ന് ഏറ്റെടുത്ത് മത്സരിച്ച പല മണ്ഡലങ്ങളിലും വന്‍ ഇടിവുണ്ടായി. ബിഡിജെഎസിന്റെ വോട്ടുകള്‍ എങ്ങോട്ടു പോയി എന്നാണ് ബിജെപി ഉള്‍പ്പെടെ തലപുകഞ്ഞ് ആലോചിക്കുന്നത്.
ഇടുക്കിയിലെ മണ്ഡലങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയാണ് ഏറ്റവും ശ്രദ്ധേയമായത്. മന്ത്രി എം.എം. മണി വന്‍ഭൂരിപക്ഷത്തിനു ജയിച്ച ഉടുമ്പന്‍ചോലയില്‍ 2016 ല്‍ ബിഡിജെഎസിന് 21,799 വോട്ടാണ് ലഭിച്ചത്. ഇക്കുറി ബിഡിജെഎസിന്റെ സന്തോഷ് മാധവന് കിട്ടിയത് വെറും 7,208 വോട്ട്. റോഷി അഗസ്റ്റിന്‍ ജയിച്ച ഇടുക്കിയില്‍ ഇക്കുറി ബിഡിജെഎസിന്റെ സംഗീത വിശ്വനാഥന്‍ നേടിയത് 9,286 വോട്ടാണ്. 2016 ല്‍ പാര്‍ട്ടിക്ക് 27,403 വോട്ടുണ്ടായിരുന്നു.
പി.സി. ജോര്‍ജിനെ അട്ടിമറിച്ച് സിപിഎം വിജയം നേടിയ പൂഞ്ഞാറില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി. സെന്‍ മത്സരിച്ചിട്ടും ലഭിച്ചത് 2965 വോട്ട്. 2016 ല്‍ പാര്‍ട്ടിക്ക് ഇവിടെ 19,966 വോട്ടുണ്ടായിരുന്നു. ആലപ്പുഴയില്‍ ബിഡിജെഎസ് മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും അയ്യായിരത്തിലേറെ വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. പൊന്നാനിയിലും തവനൂരിലും സമാനസ്ഥിതിവിശേഷമാണുള്ളത്.
ബിഡിജെഎസ് മത്സരിച്ച മണ്ഡലങ്ങളിലെ 2021, 2016 തിരഞ്ഞെടുപ്പുകളുടെ ഫലം
പൊന്നാനി
2021
∙പി.നന്ദകുമാർ (സിപിഎം): 74,668
∙എ.എം.രോഹിത്ത് (കോൺഗ്രസ്): 57,625
∙സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി (ബിഡിജെഎസ്): 7419
2016
∙പി.ശ്രീരാമകൃഷ്ണൻ (സിപിഎം): 69,332
∙പി.ടി.അജയ് മോഹൻ (കോൺഗ്രസ്): 53,692
∙കെ.കെ.സുരേന്ദ്രൻ (ബിജെപി): 11,662
തവനൂര്‍
2021
∙കെ.ടി.ജലീൽ (എൽഡിഎഫ് സ്വത): 70,358.
∙ഫിറോസ് കുന്നംപറമ്പിൽ (യുഡിഎഫ്): 67,794
∙രമേശ് കോട്ടയപ്പുറത്ത് (ബിഡിജെഎസ്): 9914
2016
∙കെ.ടി.ജലീൽ (സിപിഎം സ്വത): 68,179
∙പി.ഇഫ്തിഖാറുദ്ദീൻ (കോൺഗ്രസ്): 51,115
∙രവി തേലത്ത്(ബിജെപി):15,801
നെന്മാറ
2021
∙കെ. ബാബു (എൽഡിഎഫ്): 80,145
∙സി.എൻ. വിജയകൃഷ്ണൻ (യുഡിഎഫ്): 51,441
∙എ.എൻ. അനുരാഗ് (എൻഡിഎ): 16,666
2016
∙കെ.ബാബു (സിപിഎം): 66,316
∙എ.വി.ഗോപിനാഥ് (കോൺഗ്രസ്): 58,908
∙എൻ.ശിവരാജൻ (ബിജെപി): 23,096
കയ്പമംഗലം
2021
∙ഇ.ടി.ടൈസൺ (സിപിഐ): 73,161
∙ശോഭ സുബിൻ (കോൺ): 50,463
∙സി.ഡി.ശ്രീലാൽ (ബിഡിജെഎസ്): 9,066
2016
∙ഇ.ടി. ടൈസൻ (സിപിഐ): 66,824
∙എം.ടി. മുഹമ്മദ് നഹാസ് (ആർഎസ്പി): 33,384
∙ഉണ്ണികൃഷ്ണൻ തഷ്ണാത്ത് (ബിഡിജെഎസ്): 30,041
ചാലക്കുടി
2021
∙സനീഷ്‌കുമാർ ജോസഫ് (കോൺ): 61,888
∙ഡെന്നീസ്.കെ.ആന്റണി (കേരള കോൺ. എം): 60,831
∙കെ.എ.ഉണ്ണിക്കൃഷ്ണൻ (ബിഡിജെഎസ്): 17,301
2016
∙ബി.ഡി. ദേവസി ( സിപിഐം): 74,251
∙ടി.യു.രാധാകൃഷ്ണൻ (കോൺഗ്രസ്): 47,603
∙കെ.എ. ഉണ്ണികൃഷ്ണൻ (ബിഡിജെഎസ്): 26,229
കോതമംഗലം
2021
∙ആന്റണി ജോൺ (സിപിഎം): 64,234
∙ഷിബു തെക്കുംപുറം (കേരള കോൺ): 57,629
∙ഷൈൻ കെ.കൃഷ്ണൻ (ബിഡിജെഎസ്): 4,638
2016
∙ആന്റണി ജോൺ (സിപിഎം):65,467
∙ടി.യു.കുരുവിള (കേരള കോൺഗ്രസ് എം): 46,185
∙പി.സി.സിറിയക് (കേരള കോൺഗ്രസ് തോമസ്): 12,926
കളമശേരി
2021
∙പി.രാജീവ് (സിപിഎം): 77,141
∙വി.ഇ. അബ്ദുൽ ഗഫൂർ (ലീഗ്): 61,805
∙പി.എസ്.ജയരാജ് (ബിഡിജെഎസ്): 11,179
2016
∙വി.കെ.ഇബ്രാഹിംകുഞ്ഞ് (മുസ്ലിം ലീഗ്):68,726
∙എ.എം.യൂസഫ് (സിപിഎം): 56,608
∙വി.ഗോപകുമാർ (ബിഡിജെഎസ്): 24,244
പറവൂര്‍
2021
∙വി.ഡി.സതീശൻ (കോൺ): 82,264
∙എം.ടി.നിക്സൺ (സിപിഐ): 60,963
∙എ.ബി.ജയപ്രകാശ് (ബിഡിജെഎസ്): 12,964
2016
∙വി.ഡി.സതീശൻ (കോൺഗ്രസ്): 74,985
∙ശാരദ മോഹൻ (സിപിഐ): 54,351
∙ഹരി വിജയൻ (ബിഡിജെഎസ്): 28,097
ഇടുക്കി
2021
∙റോഷി അഗസ്റ്റിൻ (കേരള കോൺ–എം): 62,368
∙കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺ):56,795
∙സംഗീത വിശ്വനാഥൻ (ബിഡിജെഎസ്): 9,286
2016
∙റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ്(എം): 60,556
∙കെ.ഫ്രാൻസിസ് ജോർജ് (ജനാധിപത്യ കേരള കോൺഗ്രസ്): 51,223
∙ബിജു മാധവൻ (ബിഡിജെഎസ്): 27403
ഉടുമ്പന്‍ചോല
2021
∙എം.എം മണി (സിപിഎം): 77,381
∙ഇ.എം.ആഗസ്തി (കോൺ): 39,076
∙സന്തോഷ് മാധവൻ (ബിഡിജെഎസ്): 7,208
2016
∙എം.എം.മണി (സിപിഎം): 50,813
∙സേനാപതി വേണു (കോൺഗ്രസ്): 49,704
∙സജി പറമ്പത്ത് (ബിഡിജെഎസ്): 21,799
പൂഞ്ഞാര്‍
2021
∙സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺ.എം): 58,668
∙പി.സി. ജോർജ് (കേരള ജനപക്ഷം): 41,851
∙ടോമി കല്ലാനി (കോൺ): 34,633
∙എം.പി. സെൻ (ബിഡിജെഎസ്): 2,965
2016
∙പി.സി.ജോർജ് (സ്വത): 63,621
∙ജോർജ്കുട്ടി ആഗസ്തി (കെസിഎം): 35,800
∙പി.സി. ജോസഫ് പൊന്നാട്ട് (ജനാധിപത്യ കേരള കോൺഗ്രസ്): 22,270
∙എം.ആർ. ഉല്ലാസ്(ബിഡിജെഎസ്): 19,966
ചേര്‍ത്തല
2021
∙പി. പ്രസാദ് (സിപിഐ): 83,702
∙എസ്. ശരത് (കോൺ): 77,554
∙പി.എസ്. ജ്യോതിസ് (ബിഡിജെഎസ്): 14,254
2016
∙പി. തിലോത്തമൻ ( സിപിഐ ): 81,197
∙എസ്.ശരത് (കോൺഗ്രസ്): 74,001
∙പി.എസ്.രാജീവ് (ബിഡിജെഎസ്): 19,614
കുട്ടനാട്
2021
∙തോമസ് കെ. തോമസ് (എൻസിപി): 57,379
∙ജേക്കബ് എബ്രഹാം (കേരള കോൺ): 51,863
∙തമ്പി മേട്ടുതറ (ബിഡിജെഎസ്): 14,946
2016
∙തോമസ് ചാണ്ടി (എൻസിപി): 50,114
∙ജേക്കബ് ഏബ്രഹാം (കേരള കോൺഗ്രസ് എം): 45,223
∙സുഭാഷ് വാസു (ബിഡിജെഎസ്): 33,044
അരൂര്‍
2021
∙ദലീമ ജോജോ (സിപിഎം): 73,626
∙ഷാനിമോൾ ഉസ്മാൻ (കോൺ): 66,804
∙അനിയപ്പൻ (ബിഡിജെഎസ്): 17,215
2016
∙എ.എം. ആരിഫ് ( സിപിഎം ): 84,720
∙സി.ആർ.ജയപ്രകാശ് ( കോൺഗ്രസ് ): 46,201
∙ടി. അനിയപ്പൻ ( ബിഡിജെഎസ് ): 27,753
കായംകുളം
2021
∙യു. പ്രതിഭ (സിപിഎം): 77,348
∙അരിത ബാബു (കോൺ.): 71,050
∙പ്രദീപ് ലാൽ (ബിഡിജെഎസ്): 11,413
2016
∙യു.പ്രതിഭ ഹരി ( സിപിഎം ): 72,956
∙എം.ലിജു ( കോൺഗ്രസ്): 61,099
∙ഷാജി എം.പണിക്കർ (ബിഡിജെഎസ് ): 20,000
റാന്നി
2021
∙പ്രമോദ് നാരായണൻ (കേരള കോൺ എം): 50,583
∙റിങ്കു ചെറിയാന്‍ (കോൺ): 48,837
∙കെ. പത്മകുമാര്‍ (ബിഡിജെഎസ്): 18,888
2016
∙രാജു ഏബ്രഹാം (സിപിഎം): 58,749
∙മറിയാമ്മ ചെറിയാൻ (കോൺഗ്രസ്): 44,153
∙കെ.പത്മകുമാർ (ബിഡിജെഎസ്): 28,201
ഇരവിപുരം
2021
∙എം.നൗഷാദ് (സിപിഎം): 71,573
∙ബാബു ദിവാകരൻ (ആർഎസ്പി): 43,452
∙രഞ്ജിത് രവീന്ദ്രൻ (ബിഡിജെഎസ്): 8,468
2016
∙എം.നൗഷാദ് (സിപിഎം): 65,392
∙എ.എ.അസീസ് (ആർഎസ്പി): 36,589
∙ആക്കാവിള സതീക്ക് (ബിഡിജെഎസ്): 19,714
കുണ്ടറ
2021
∙പി.സി.വിഷ്ണുനാഥ് (കോൺ): 76,341
∙ജെ.മേഴ്സിക്കുട്ടിയമ്മ (സിപിഎം): 71,887
∙വനജ വിദ്യാധരൻ (ബിഡിജെഎസ്): 6,097
2016
∙ജെ.മേഴ്സിക്കുട്ടിയമ്മ (സിപിഎം): 79,047
∙രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്): 48,587
∙എം.എസ്.ശ്യാംകുമാർ (ബിജെപി): 20,257
വര്‍ക്കല
2021
∙വി.ജോയ് (സിപിഎം): 68,816
∙ബി.ആർ.എം. ഷഫീർ (കോൺ): 50,995
∙എസ്.ആർ.എം.അജി (ബിഡിജെഎസ്): 11,214
2016
∙വി.ജോയ് (സിപിഎം): 53,102
∙വർക്കല കഹാർ (കോൺ): 50,716
∙എസ്.ആർ.എം.അജി (ബിഡിജെഎസ്): 19,872
വാമനപുരം
2021
∙ഡി.കെ.മുരളി (സിപിഎം): 73,137
∙ആനാട് ജയൻ (കോൺഗ്രസ്): 62,895
∙തഴവ സഹദേവൻ (ബിഡിജെഎസ്): 5,603
2016
∙ഡി.കെ.മുരളി (സിപിഎം): 65,848
∙ടി.ശരത്ചന്ദ്രപ്രസാദ് (കോൺ): 56,252
∙ആർ.വി.നിഖിൽ (ബിഡിജെഎസ്): 13,956
English Summary: BDJS Vote dip in Kerala Assembly Elections 2021