ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ വെള്ളിയാഴ്ച രാവിലെ പത്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ട്ടി ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാലയത്തില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ സ്റ്റാലിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

ബുധനാഴ്ച പത്തുമണിയോടെ സ്റ്റാലിന്‍ ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിതിനെ സന്ദര്‍ശിച്ചു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ലളിതമായി നടത്താനാണു ഡിഎംകെ തീരുമാനം.

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ തമിഴ്നാട് നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ച് ആശംസയറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സ്റ്റാലിന്റെ തേനാംപേട്ടിലെ ചിത്തരഞ്ജന്‍ പാര്‍ക്കിലെ വീട്ടിലെത്തിയത്. സ്റ്റാലിനും മകന്‍ ഉദയനിധിയും ചേര്‍ന്ന് കമലിനെ സ്വീകരിച്ചു. പ്രതിസന്ധികാലത്ത് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാവുന്ന സ്റ്റാലിന് എല്ലാവിധ ആശംസകളും നേരുന്നതായും കമല്‍ പിന്നീട് പറഞ്ഞു.

English Summary: Kamal Haasan meets M K Stalin; congratulates him on DMK's victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com