വാക്സീന് ലഭ്യമാക്കാനായില്ലെങ്കിൽ തൂങ്ങിമരിക്കണോ?: മാധ്യമപ്രവർത്തകരോട് കേന്ദ്രമന്ത്രി
Mail This Article
ബെംഗളൂരു∙ കോവിഡ് വാക്സീനുകൾ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ സർക്കാരിലെ ആളുകൾ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ. ‘രാജ്യത്ത് എല്ലാവരും വാക്സിനേഷൻ എടുക്കണമെന്ന് കോടതി നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞിട്ടുണ്ട്.
നാളെ കോടതി ഇത്രയും വാക്സീൻ നൽകണമെന്ന് പറയുകയും, അത്രയും നിർമിക്കാൻ സാധിക്കാതെയും വന്നാൽ ഞങ്ങൾ തൂങ്ങിമരിക്കണോ?’– അദ്ദേഹം ചോദിച്ചു. വാക്‌സീൻ ക്ഷാമത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, കേന്ദ്രമന്ത്രി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഊന്നിപ്പറഞ്ഞത്.
സർക്കാരിന്റെ തീരുമാനങ്ങൾ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്താലോ മറ്റേതെങ്കിലും കാരണത്താലോ അല്ല. സർക്കാർ അവരുടെ ജോലി ആത്മാർഥമായും സത്യസന്ധമായും ചെയ്യുന്നുണ്ട്. എന്നാൽ ചില പോരായ്മകൾ ഉയർന്നുവന്നിട്ടുണ്ട്. പ്രായോഗികമായി, ചില കാര്യങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമാണ്. ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നത് ഉറപ്പാക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: "If Vaccines Not Produced Yet, Should We Hang Ourselves?": Union Minister