‘ജോലി ചെയ്യുന്നവരേ തെറ്റുകൾ വരുത്തൂ’; ഒടുവിൽ വിശദീകരണവുമായി അനുപം ഖേർ
Mail This Article
×
ന്യൂഡൽഹി∙ മോദി സർക്കാർ കോവിഡ് കൈകാര്യം ചെയ്തതിനെ വിമർശിച്ചുള്ള ബോളിവുഡ് നടൻ അനുപം ഖേറിന്റെ അഭിമുഖം ചർച്ചയായതിനു പിന്നാലെ നിലപാടിൽ വിശദീകരണമെന്ന നിലയിൽ പുതിയൊരു ട്വീറ്റും ചർച്ചയാകുന്നു.
ഹിന്ദിയിൽ അനുപം ഖേറിന്റെ ട്വീറ്റ് ഇങ്ങനെയാണ് – ‘ജോലി ചെയ്യുന്നവരാണ് തെറ്റുകൾ വരുത്തുന്നത്. ഒന്നും ചെയ്യാത്തവർ മറ്റുള്ളവരുടെ തെറ്റുമാത്രം ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കും’.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ വലിയ രീതിയിൽ പ്രതിരോധിക്കുകയും ചെയ്തിരുന്നയാളാണ് അനുപം ഖേർ. അതുകൊണ്ട് തന്നെ കേന്ദ്രത്തെ വിമർശിച്ച് അദ്ദേഹം രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു.
English Summary: ‘Only those who work make mistakes’: Anupam Kher after his image-building comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.