കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം; ശരീരഭാഗങ്ങൾ ചിതറിയ നിലയിൽ
Mail This Article
കൊല്ലം∙ കൊല്ലം ജില്ലയിലെ വെഞ്ചേമ്പിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നു അസ്ഥികൂടം കണ്ടെത്തി. തലയോട്ടി, താടിയെല്ല്, കൈകാലുകൾ എന്നിവ പുരയിടത്തിന്റെ പല ഭാഗങ്ങളിൽ ചിതറി കിടക്കുന്ന നിലയിലാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രദേശവാസിയായ ജോണിന്റേതാകാം അസ്ഥികൂടമെന്നാണ് പൊലീസിന്റെ നിഗമനം.
ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്ന ജോണിനെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു. അസ്ഥി കൂടം കണ്ടെത്തിയ പറമ്പിലെ ചെറിയ ഷെഡിലായിരുന്നു താമസം. ഇതാണ് ശരീരാവശിഷ്ടങ്ങൾ ജോണിന്റേതാണെന്ന് നാട്ടുകാരും പൊലീസും സംശയിക്കുന്നത്. അസ്ഥികൂടം പലഭാഗത്തായി ചിതറിക്കിടക്കുന്നതിന്റെ കാരണം മൃഗങ്ങൾ കടിച്ച് വലിച്ച് കൊണ്ടു പോയതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.
കൊലപാതകമാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മൃതദേഹാവശിഷ്ടം ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷം അന്വേഷണം വിപുലമാക്കും.
English Summary: Skeleton fround in Kollam