ADVERTISEMENT

കോഴിക്കോട്∙ കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ജില്ല പഞ്ചായത്ത് അംഗത്വത്തിൽനിന്നും രാജിവച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീറിന് രാജിക്കത്ത് കൈമാറി. നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനെയാണ് ജമീല പ്രതിനിധീകരിച്ചിരുന്നത്.

രാജിവിവരം ചട്ടപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദനായിരിക്കും അധികച്ചുമതല. ജില്ലാ പഞ്ചായത്തിൽ ആകെ 27 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

English Summary: Kanathil Jameela Resigned from Kozhikode District Panchayath President Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com