ADVERTISEMENT

മികച്ച സംഘാടകനും പാർലമെന്റേറിയനുമായ പി.രാജീവിനു നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലെ വിജയം വഴിതുറന്നതു രണ്ടാം പിണറായി സർക്കാരിലെ മന്തിസ്ഥാനം. യുഡിഎഫ്‌ കോട്ടയെന്നു വിശേഷണമുള്ള കളമശേരി മണ്ഡലത്തിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ.അബ്ദുൽ ഗഫൂറിനെ 15,336 വോട്ടുകൾക്കാണു രാജീവ് പരാജയപ്പെടുത്തിയത്.

നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. തൃശൂർ ജില്ലയിലെ അന്നമനട സ്വദേശി. ഗവ. സമിതി ഹൈസ്കൂൾ, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്, കളമശ്ശേരി സെന്റ് പോൾസ് കോളജ്, കളമശ്ശേരി ഗവ. പോളിടെക്നിക്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. 2009ലും 2015ലും രാജ്യസഭാംഗമായി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. രാജ്യസഭാംഗമായിരിക്കെ മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ലഭിച്ചിട്ടുണ്ട്.

ഭാര്യ: വാണി കേസരി. മക്കൾ: ഹരിത, ഹൃദ്യ.

Content Highlights: P Rajeev, Kerala Cabinet, Pinarayi 2.0 Ministers, LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com