ADVERTISEMENT

സിപിഐയിലെയും വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളിലെയും അനുഭവക്കരുത്തുമായാണു ജി.ആർ.അനിൽ ഇടതു മന്ത്രിസഭയിൽ അംഗമാകുന്നത്. നിയമസഭയിലേക്കു കന്നിജയം. നെടുമങ്ങാട് മണ്ഡലത്തിൽനിന്ന് 23,309 വോട്ടിന്റെ ഭൂരിപക്ഷം. നിലവിൽ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗ‌വുമാണ്.

എഐഎസ്എഫിലൂടെയാണ് പൊതുപ്രവർത്തനരംഗത്തെത്തിയത്. നടുക്കാട് സാൽവേഷൻ ആർമി എൽപി സ്കൂൾ, കൃഷ്ണപുരം യുപിഎസ്, എസ്എംവി ഹൈസ്കൂൾ, എംജി കോളജ്, യൂണിവേഴ്സിറ്റി കോളജ്, ലോ അക്കാദമി ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും ആരോഗ്യ‑വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. 

എഐഎസ്എഫ്, എഐവൈഎഫ്, കിസാൻസഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, ഹാന്റക്സ് ഡയറക്ടർ, കൈത്തറി–ക്ഷീരസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, വിവിധ യൂണിയനുകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹി, ഔഷധി ഡയറക്ടർ ബോർഡ് അംഗം, സിഡ്കോ എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്റ്, കെ.വി.സുരേന്ദ്രനാഥ് (ആശാൻ) ട്രസ്റ്റിന്റെ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിക്കുന്നു.

ഭാര്യ: മുൻ എംഎൽഎ ഡോ. ആർ.ലതാദേവി. മകൾ: അഡ്വ. എ.എൽ.ദേവിക 

English Summary: Profile of G R Anil, member of Team Pinarayi Cabinet 2.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com