ADVERTISEMENT

ചെന്നൈ∙ തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകളുമായി പ്രമുഖർ രംഗത്ത്. സിനിമാ–സംസ്ക്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആശംസ അർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആശംസ പ്രത്യേകത നിറഞ്ഞതായിരുന്നു.

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍ എന്നാണ് സ്റ്റാലിൻ കുറിച്ചത്. പിണറായിയുടെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിന്‍ കുറിച്ചു. 

പിണറായി വിജയൻ സർക്കാരിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു. രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

English Summary: MK Stalin congratulates Pinarayi Vijayan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com