ADVERTISEMENT

ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന് തെന്നിന്ത്യൻ താരം കമൽഹാസന്റെ മക്കൾ നീതി മയ്യം വിട്ട് പുറത്തുപോവുകയാണ് പാർട്ടിയിലെ പ്രധാന നേതാക്കൾ. പാർട്ടി രൂപപ്പെടുന്നതിൽ പ്രധാന പങ്ക് വഹിച്ച സി.കെ. കുമരവേൽ ആണ് ഏറ്റവുമൊടുവിൽ രാജിക്കത്ത് നൽകിയത്. 

'താരാരാധന വേണ്ട. നമ്മൾ ചരിത്രം സൃഷ്ടിക്കാൻ പോയവരാണ്, പക്ഷേ ചരിത്രം വായിക്കുന്നു. എനിക്ക് മതനിരപേക്ഷമായ ജനാധിപത്യരാഷ്ട്രീയത്തിലാണ് വിശ്വാസം,'- കുമാരവേൽ പറഞ്ഞു. 2021 തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റൊന്നും നേടാനായില്ല.

ഇതിന് മുൻപ് കമലിനെതിരെ വിമർശനം ഉന്നയിച്ച് പാർട്ടി വിട്ട നേതാവാണ് ഡോ. മഹേന്ദ്രൻ. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽനിന്ന് ഏറ്റവുമാദ്യം പുറത്തുവന്ന ഡോ. മഹേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് കമൽ നടത്തിയത്. 'പാർട്ടിയുടെ ഒറ്റുകാരുടെ പട്ടികയിൽ മഹേന്ദ്രന്റെ പേര് ആദ്യമുണ്ടാകും,' - കമൽ പറഞ്ഞു.      

മഹേന്ദ്രനും കുമരവേലിനും പുറമെ ജനറൽ സെക്രട്ടറി സന്തോഷ് ബാബു, പരിസ്ഥിതി പ്രവർത്തക പദ്‌മപ്രിയ എന്നിവർ വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിക്കത്ത് കൊടുത്തിരുന്നു. പാർട്ടിയിൽ സത്യസന്ധതയും ജനാധിപത്യവുമില്ലെന്ന് ട്വിറ്ററിൽ വിശദീകരിച്ച ശേഷമാണ് പാർട്ടി ജനറൽ സെക്രട്ടറി മുരുഗാനന്ദം പാർട്ടി ഉപേക്ഷിച്ചത്. 2018ൽ രൂപം കൊണ്ട പാർട്ടിയുടെ ആറ് ഉന്നത നേതാക്കളാണ് ഇതിനകം പുറത്തുവന്നത്. ഇതോടെ കമലിന്റെ പാർട്ടിയുടെ ഭാവിയെന്ത് എന്ന ആശങ്കയിലാണ് ആരാധകർ. കൂട്ടരാജിക്കെതിരെ കമൽ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. 

English Summary: We Were To Make History, But We're...": Leader Quits Kamal Haasan Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com