അസഭ്യം പറഞ്ഞു; വധഭീഷണിയും: ബിജെപി മണ്ഡലം സെക്രട്ടറിക്കെതിരെ പരാതി
Mail This Article
തിരുവനന്തപുരം∙ ബിജെപി മണ്ഡലം സെക്രട്ടറി അസഭ്യം പറഞ്ഞ് വധഭീക്ഷണി മുഴക്കിയതായി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്‍റിന്‍റെ പരാതി. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ബാലു എസ്. നായര്‍ക്കെതിരെയാണ് തങ്കച്ചി ഏണസ്റ്റ് ഓഡിയോ ക്ലിപ് സഹിതം തുമ്പ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഓഡിയോ ക്ലിപ് വ്യാജമാണെന്നാണ് ബാലു എസ്.നായരുടെ വാദം.
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ കഴക്കൂട്ടം മണ്ഡലം സന്ദര്‍ശനവുമായി ബന്ധപ്പട്ടു വിവരം ആരാഞ്ഞപ്പോഴാണ് അസഭ്യവര്‍ഷവും വധഭീക്ഷണിയും മുഴക്കിയെന്നാണ് തങ്കച്ചി ഏണസ്റ്റിന്‍റെ പരാതി. ഓഡിയോ ക്ലിപ്പും ഒപ്പം ചേര്‍ത്തിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകുമെന്നു തങ്കച്ചി ഏണസ്റ്റ് പറഞ്ഞു
എന്നാല്‍ പ്രചരിക്കുന്ന ഓഡിയോ തന്‍റേതല്ലെന്നും പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബാലു എസ്. നായര്‍ പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍റെ തോല്‍വിയ്ക്കുശേഷം പാര്‍ട്ടിയിലെ ഗ്രൂപ് പോരിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തു വന്ന ഓഡിയോ ക്ലിപ്പും പരാതിയും.
English Summary: Complaint Against BJP Leader at Kazhakkoottam