ADVERTISEMENT

ദുബായ്∙ കടൽക്ഷോഭത്തിൽ വീടു തകർന്ന മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടൽക്ഷോഭത്തിൽ വീടിന്റെ അടിത്തറ തന്നെ ഒലിച്ചു പോയപ്പോൾ പകരം മണൽ ചാക്കുകൾ അടുക്കിവയ്ക്കുന്ന പ്രീതയുടെയും സഹോദരി വിനിത സജുവിന്റെയും ദുരിതാവസ്ഥ മലയാള മനോരമ ഇന്നു റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് യൂസഫലി സഹായഹസ്തം നീട്ടിയത്.

തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടൽക്ഷോഭത്തിൽ വീടിന്റെ അടിത്തറ തന്നെ ഒലിച്ചു പോയപ്പോൾ പകരം മണൽ ചാക്കുകൾ അടുക്കിവയ്ക്കുകയാണ് മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡും സഹോദരി വിനിത സജുവും. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടൽക്ഷോഭത്തിൽ വീടിന്റെ അടിത്തറ തന്നെ ഒലിച്ചു പോയപ്പോൾ പകരം മണൽ ചാക്കുകൾ അടുക്കിവയ്ക്കുകയാണ് മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡും സഹോദരി വിനിത സജുവും. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും ദേശീയ ടീം മുൻ അംഗവുമാണ് പ്രീത. ഓലക്കൂരയിൽ കഴിഞ്ഞിരുന്ന പ്രീതയുടെ ദുരവസ്ഥ മനോരമ വാർത്തയാക്കിയതിനെ തുടർന്നു സർക്കാർ നൽകിയ സഹായത്താലാണ് ഈ വീടു പണിതത്. തൊട്ടടുത്ത വീടുകളിലാണ് പ്രീതയും സഹോദരിയും കുടുംബസമേതം താമസിക്കുന്നത്.

English Summary: MA Yusuff Ali to help Preetha Jerald

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com