ADVERTISEMENT

പെരുമ്പെട്ടി (പത്തനംതിട്ട)∙ വനേതര മേഖലകളിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അക്രമകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിന്റെ കാലാവധി അവസാനിച്ചു. കോട്ടാങ്ങൽ പഞ്ചായത്തിൽ 2020 ഡിസംബർ 21നും കൊറ്റനാട്ട് 2021 ഫെബ്രുവരി 20നും ആണ് ഡിഎഫ്ഒയുടെ ഉത്തരവ് ഇറങ്ങിയത്. ഇതിന്റെ കാലാവധി കഴിഞ്ഞ 17 വരെയായിരുന്നു, മറ്റു പഞ്ചായത്തുകളിലും ഇതുതന്നെയാണ് സ്ഥിതി.

തദ്ദേശ ,നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് 60ൽ അധികം ദിവസം വെടിവയ്ക്കുന്നതിന് അനുമതി ലഭിച്ച ലൈസൻസികളുടെ തോക്കുകൾ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ആർമറി, പൊലീസ് സ്റ്റേഷനിലോ സൂക്ഷിക്കുകയായിരുന്നു. ഇതിനിടയിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് കൃഷിയിടങ്ങളിൽ പ്രവേശിക്കുന്ന പന്നികളെ നിരീക്ഷിക്കുന്നതിനും വെടിവയ്ക്കാൻ അനുമതിയുള്ളവരെ വിവരം അറിയിക്കുന്നതിനും സാധിച്ചിട്ടുള്ളത് എന്നാണ് കർഷകരുടെ പരാതി.

കഴിഞ്ഞ മാർച്ച് 10 മുതൽ ഇന്നലെ വരെ മേഖലയിൽ 23 ഇടങ്ങളിൽ 28 ഏക്കറിന് മേൽ കാട്ടുപന്നിയുടെ കടന്നുകയറ്റത്തിൽനിന്നു കൃഷിനാശം സംഭവിച്ചു. ഏഴ് ഇരുചക്രവാഹന യാത്രക്കാർ ഇവയുടെ മുൻപിൽ അകപ്പെട്ടെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പാതയിലൂടെ എത്തിയ സ്വകാര്യവാഹനത്തിന്റെ മുൻഭാഗം പന്നിക്കൂട്ടം തകർത്തു. മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ കൈക്ക് പരുക്കേറ്റു, 

മേഖലയിൽ വനാതിർത്തിയിലൂടെ പോകുന്ന പാതകൾ, ചാലാപ്പള്ളി– ചുങ്കപ്പാറ– പൊന്തൻപുഴ, മാരംകുളം– നിർമലപുരം, പെരുമ്പെട്ടി– കണ്ടൻപേരൂർ എന്നീ റോഡുകളിലും വൈകിട്ട് 7ന് ശേഷമുള്ള യാത്ര ആശങ്കകൾക്ക് ഇടനൽകിയിട്ടുള്ളതായി യാത്രക്കാരും നാട്ടുകാരും പറയുന്നു. ഉത്തരവ് കാലാവധി ദീർഘിപ്പിക്കണമെന്നാണ് എന്നാണ് കർഷകരുടെ ആവശ്യം.

കാലാവധി നീട്ടാൻ ആവശ്യപ്പെട്ടു

പൊതുജനങ്ങളുടെ ആവശ്യപ്രകാരം ജീവനും സ്വത്തിനും ഭീഷണിയാകുന്ന അക്രമകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവിന്റെ കാലാവധി നീട്ടണം എന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനു നിവേദനം നൽകിയെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ പറഞ്ഞു. വന്യജീവിയുടെ ആക്രമണത്തിൽ വിളനാശം സംഭവിച്ചയിടങ്ങളിൽ കൃഷി വകുപ്പ് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണ് നാശനഷ്ടങ്ങളുടെ തുക നിശ്ചയിക്കുന്നത്. ഇത് കർഷകർക്ക് നഷ്ടം നികത്തുന്നതിന് പ്രാപ്തമല്ല എന്നതിനാൽ, ഈ തോത് വർധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Order for killing wild boar expires, Complains Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com