ADVERTISEMENT

തിരുവനന്തപുരം ∙ 8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും എന്നല്ല ബജറ്റില്‍ പറഞ്ഞതെന്ന് ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

വിപണിയിലേക്ക് പണമെത്തുന്നതിനുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്കുള്ള 1100 കോടിയുടെ സഹായമടക്കമാണ് പാക്കേജെന്നും മന്ത്രി വ്യക്തമാക്കി.

ബജറ്റ് കാപട്യമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. കടമെടുപ്പ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാണ് മുന്നോട്ടു പോകുന്നത്. ബജറ്റിലെ ഏതെങ്കിലും നിര്‍ദേശം നടപ്പായില്ലെങ്കില്‍ മാത്രമേ കാപട്യമെന്ന് പറയാനാകൂവെന്നും ധനമന്ത്രി പറഞ്ഞു.

English Summary: Finance Minister KN Balagopal's explanation over Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com