ഉദ്ധരണികളില്ല, കവിതയില്ല; ഒറ്റമണിക്കൂറില്‍ കാര്യം പറഞ്ഞ് ബാലഗോപാലിന്റെ കന്നിബജറ്റ്
Mail This Article
×
തിരുവനന്തപുരം∙ മഹാന്മാരുടെ ഉദ്ധരണികളോ കുട്ടികളുടെ കവിതകളോ ഇല്ലാതെ ഒരു മണിക്കൂറില്‍ കന്നിബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് വായന 10 മണിയോടെ പൂര്‍ത്തിയാക്കി.
ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് വായനകളില്‍ ഒന്നാകും ബാലഗോപാലിന്റെ ബജറ്റ്. കോവിഡ് പ്രതിസന്ധി കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.
English Summary: KN Balagopal Kerala Budget without Poems and quotes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.