ADVERTISEMENT

ന്യൂഡൽഹി ∙ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥർ ഇനി മുതൽ ഓഫിസിൽ ഔദ്യോഗിക സ്വഭാവമുള്ള വസ്ത്രം ധരിച്ചാല്‍ മതിയെന്നു ഡയറക്ടർ സുബോദ് കുമാർ ജയ്സ്വാൾ. ജീൻസ്, ടി–ഷര്‍ട്ട്‌, സ്പോർട്സ് ഷൂസ് തുടങ്ങിയ കാഷ്വൽ വെയറുകൾ അനുവദിക്കില്ല. പുരുഷന്മാർ ഷർട്ട്, ഫോർമൽ പാന്റ്സ്, ഷൂസ് എന്നിവ മാത്രമേ ധരിക്കാൻ പാടുള്ളൂ. മുഖം വൃത്തിയായി ഷേവ് ചെയ്തിരിക്കണമെന്നും ഉത്തരവിൽ പറയുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വനിതാ ജീവനക്കാർക്കും നിർദേശങ്ങൾ ബാധകമാണ്. സാരി, സ്യൂട്ട്, ഫോർമൽ ഷർട്ട്, പാന്റ്സ് തുടങ്ങിയവ മാത്രമേ ഇവർ ധരിക്കാൻ പാടുള്ളൂ. ജീൻസ്, ടി–ഷർട്ട്, സ്പോർട്സ് ഷൂസ്, ചപ്പൽ തുടങ്ങിയവ ഓഫിസിൽ അനുവദനീയമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യമെമ്പാടുമുള്ള സിബിഐ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമം ബാധകമാണ്. ബ്രാഞ്ച് മേധാവികൾ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും സിബിഐ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

സിബിഐയിലെ ഓഫിസർമാരും സ്റ്റാഫും ഫോർമൽ വസ്ത്രങ്ങൾ ധരിക്കണമെന്നത് കാലങ്ങളായി നിലനിൽക്കുന്ന നടപടി ക്രമമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ ഉദ്യോഗസ്ഥർ ജീൻസ്, ടി–ഷർട്ട് തുടങ്ങിയ ഡ്രസുകൾ ധരിക്കാൻ തുടങ്ങുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലാണു സിബിഐ ഡയറക്ടറായി സുബോദ് കുമാർ ജയ്സ്വാൾ അധികാരമേറ്റത്.

English Summary: No Jeans, T-shirts & Beard Allowed for CBI Employees, Rules New Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com