ADVERTISEMENT

കൊച്ചി ∙ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യപ്രതി രവി പൂജാരിയുടെ ശബ്ദ സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കനത്ത സുരക്ഷയില്‍ കൊച്ചി ആകാശവാണി നിലയത്തിലെത്തിച്ചാണ് ശബ്ദം റിക്കോർഡ് ചെയ്തത്. കേസില്‍ മൊഴിയെടുക്കലിനു ഹാജരാകാന്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിനു ക്രൈംബ്രാഞ്ച് നോട്ടിസയച്ചു.

നടി ലീനയെ ഭയപ്പെടുത്തി പണം തട്ടിയെടുക്കാനായി കടവന്ത്ര ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പിനു ഗൂഢാലോചന നടത്തിയ രവി പൂജാരിയെ മൂന്നു ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. കുറ്റം സമ്മതിച്ച രവി പൂജാരി വെടിവയ്പ് ആസൂത്രണം ചെയ്ത ഗുണ്ടാസംഘങ്ങളെ കുറിച്ചും വെളിപ്പെടുത്തി.

ലീനയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിലെ ശാസ്ത്രീയ തെളിവ് ശേഖരിക്കാനാണ് രവി പൂജാരിയെ ഉച്ചയോടെ കൊച്ചി ആകാശവാണി നിലയത്തില്‍ എത്തിച്ചത്. കനത്ത സുരക്ഷയിലായിരുന്നു കൊണ്ടുവന്നത്. ആകാശവാണി സ്റ്റുഡിയോയില്‍ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത് ആ ശബ്ദം രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിന്‍റെ വിഡിയോയും എടുത്തു.

ഭീഷണിപ്പെടുത്തുന്ന ശബ്ദവുമായി ഇപ്പോള്‍ റിക്കോർഡ് ചെയ്ത ശബ്ദം താരതമ്യം ചെയ്ത് ആ തെളിവാകും കോടതിയില്‍ നല്‍കുക. കാസര്‍കോട് സ്വദേശി ജിയ, മൈസൂര്‍ സ്വദേശി ഗുലാം എന്നീ ഗുണ്ടകള്‍ വഴിയാണ് വെടിവയ്പ് ആസൂത്രണം നടത്തിയതെന്നു രവി പൂജാരി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഇവരെക്കുറിച്ച് അന്വേഷണം തുടങ്ങി.

English Summary: Ravi Poojari's voice recorded in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com