ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയിൽ വരും മുൻപ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് സ്പീക്കർ എം.ബി.രാജേഷ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുചിത ഇടപെടലുണ്ട്. മറുപടി നൽകാനായി വകുപ്പ് നൽകിയ വിവരണമാണ് ചോർന്നത്.

ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയുണ്ടാകണമെന്നും സ്പീക്കർ റൂളിങ് നൽകി. മദ്രസാ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നൽകും മുൻപു സമൂഹമാധ്യമങ്ങളിൽ വന്നതിലാണ് മഞ്ഞളാംകുഴി അലി എംഎൽഎ അവകാശലംഘന നോട്ടിസ് നൽകിയത്.

ചോദ്യോത്തരവേളയിൽ മന്ത്രി നൽകേണ്ട ഉത്തരം ചോർന്നെന്ന് ആരോപിച്ചായിരുന്നു നോട്ടിസ്. ഇതിലാണ് സ്പീക്കർ സർക്കാരിന് റൂളിങ് നൽകിയത്.

English Summary: Speaker Ruling on Minister Reply Leak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com