ADVERTISEMENT

പട്ന∙ ബംഗാളിനു പിന്നാല ബിഹാറിലും ‘ഘർ വാപസി’ എന്ന അഭ്യൂഹങ്ങൾ പടർത്തി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലുപ്രസാദ്‌ യാദവിന്റെ മകനുമായ തേജ് പ്രതാപ് ഹിന്ദുസ്ഥാനി ആവാംമോർച്ച നേതാവ് ജിതൻ റാം മാഞ്ചിയുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ എൻഡിഎ സഖ്യകക്ഷിയാണ് മാഞ്ചിയുടെ പാർട്ടി. ബിഹാർ മുഖ്യമന്തി നിതീഷ് കുമാറും മാഞ്ചിയും തമ്മിൽ അസ്വാരസ്യങ്ങൾ ‍ നിലനിൽക്കുന്നുണ്ട്. ബങ്ക ജില്ലയിലെ മദ്രസയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട ഇരുവരും തമ്മിൽ നിലനില്‍ക്കുന്ന പ്രശ്നങ്ങൾ മുതലെടുക്കുന്നതിനുള്ള ശ്രമമാണ് ആർജെഡി നടത്തുന്നതെന്ന് വിമര്‍ശനമുയർന്നിട്ടുണ്ട്.

മാഞ്ചിയുടെയും തേജ് പ്രതാപിന്റെയും വീടുകൾ അടുത്തടുത്താണ്. മഹാഗഡ്ബന്ധനിലേക്ക് ഏതുനിമിഷവും തിരികെ വരാമെന്ന് തേജ് പ്രതാപ് മാഞ്ചിയോടു പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് മാഞ്ചി മഹാഗഢ്ബന്ധൻ വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതും എൻഡിഎയിൽ ചേരുന്നതും. മാഞ്ചിയുടെ കൂറുമാറ്റം ബിഹാറിൽ ബിജെപിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ മാറ്റുകുറച്ചിരുന്നു.

അതേസമയം, എൻഡിഎയുമായി മാഞ്ചിയുടെ പാർട്ടിക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളില്ലെന്ന് ബിജെപി എംപി സുശീൽ കുമാർ മോദി പറഞ്ഞു. എൻഡിഎയിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് മാഞ്ചി. അദ്ദേഹത്തെ ആർക്കു വേണമെങ്കിലും സന്ദർശിക്കാം. അതിന് രാഷ്ട്രീയ മാനം കാണേണ്ടതില്ല. ബിഹാറിലെ ദലിതർക്ക് അടുത്തറിയാവുന്ന ആളാണ് ജിതൻ റാം മാഞ്ചി. ആർജെഡിയുടെ കിരാത ഭരണത്തെക്കുറിച്ച് അവർക്ക് അറിയാം. എൻഡിഎയെ തകർക്കാനാകില്ല. സർക്കാർ ഈ കാലയളവ് പൂർത്തിയാക്കുമെന്നും മോദി പറഞ്ഞു.

English Summary: Lalu Yadav's Son Meets Bihar NDA Ally Chief, Sparks Homecoming Buzz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com