ADVERTISEMENT

തിരുവനന്തപുരം ∙ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു സംഗീത സംവിധായകൻ രാഹുൽ രാജിന് 60,000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഒടിപി സന്ദേശങ്ങളൊന്നും ഫോണിൽ വന്നിരുന്നില്ല. പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി.

അക്കൗണ്ട് പരിശോധിച്ചപ്പോൾ 600, 700 രൂപയായി പലതവണം പണം പിൻവലിച്ചതായി വ്യക്തമായി. ഇതിനു പിന്നാലെ പലപ്പോഴായി 6000–7000 രൂപയും നഷ്ടമായി. രാത്രിയാണു പണം നഷ്ടമായത്. ബാങ്കിൽനിന്നും പണം പിൻവലിച്ചതായുള്ള സന്ദേശം കണ്ടപ്പോഴാണു തട്ടിപ്പു നടന്നതായി അറിഞ്ഞത്. അക്കൗണ്ടിൽ അവശേഷിച്ചിരുന്ന തുക രാഹുൽ ഉടൻ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതിനാൽ കൂടുതൽ നഷ്ടമായില്ല.  

English Summary: Music director Rahul Raj victimized Online money fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com