ADVERTISEMENT

പാട്ടുപാടി ജനങ്ങളുടെ മനസിലേക്ക് കയറിയതാണ് ദലീമ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു സർക്കാരിന്റെ ജനക്ഷേമ നടപടികളും വികസന നേട്ടങ്ങളും നിരത്തിയുള്ള പ്രചാരണം വോട്ടുകൾ പെട്ടിയിലാക്കാനും സഹായിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായുള്ള പ്രവർത്തനവും വ്യക്തി ബന്ധങ്ങളും ഗായിക എന്ന നിലയിലുള്ള വ്യക്തി പരിചയവും കൈമുതലാക്കിയ ദലീമ ജോജോ മനോരമ ഓൺലൈനിന്റെ ‘ഓപ്പൺബുക്ക് ഓഫ് എംഎൽഎ’ വിഡിയോ പരമ്പരയിൽ സംസാരിക്കുന്നു.

ഗായിക ആയിരിക്കുമ്പോൾ ഞാൻ എനിക്ക് വേണ്ടി ജീവിച്ച ഒരാളാണ്. എന്റെ കുടുംബം, എന്റെ മക്കൾ, എനിക്ക് ചുറ്റുമുള്ളവർ... രാഷ്ട്രീയക്കാരി എന്നു പറഞ്ഞാൽ എല്ലാ മനുഷ്യർക്കും വേണ്ടി ജീവിക്കേണ്ടവരാണ്. മറ്റുള്ളവന്റെ ദുഃഖം ഏറ്റെടുക്കുക, മറ്റുള്ളവർക്കു വേണ്ടി നമ്മൾ ത്യാഗം അനുഭവിച്ച് ഇല്ലാണ്ടായി എന്നതാണ് സത്യസന്ധമായ രാഷ്ട്രീയം. കലയെന്നാൽ ഈശ്വരനാണ്. കലാകാരിയായതിനാൽ ഞാൻ നിഷ്കളങ്കമായി എല്ലാവരെയും സ്നേഹിക്കുമെന്നും ഒരിക്കലും ജനത്തെ ചതിക്കില്ലെന്നും അവർക്കു വേണ്ടി ജീവിക്കുമെന്നും സിപിഎം പൂര്‍ണമായി വിശ്വസിച്ചു. മൽസ്യത്തൊഴിലാളികൾക്കു വേണ്ടി എന്തു ചെയ്യാൻ കഴിയുമെന്ന് നോക്കിക്കണ്ട് പ്രവർത്തിക്കും. അവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും ദലീമ പറഞ്ഞു. വിഡിയോ കാണാം.

English Summary: Interview with Daleema Jojo in Openbook of MLA video series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com