ADVERTISEMENT

നെന്മാറ ∙ പാലക്കാട് നെന്മാറയില്‍ പത്ത് വര്‍ഷത്തിലധികം സജിത എന്ന യുവതിയെ ഭർത്താവ് ഒരുമുറിയില്‍ ഒളിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി. ഇനി സമാധാനമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് സജിത വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടു. കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനും അംഗങ്ങളുമാണ് തെളിവെടുപ്പിന് എത്തിയത്.

കേസ് ഒഴിവാക്കാമെന്ന് ഉറപ്പു ലഭിച്ചെന്ന് സജിത പറഞ്ഞു. ഭർത്താവ് റഹ്മാന്‍റെ വീട്ടിലെ മുറിയിലാണു പത്തുവര്‍ഷവും കഴിഞ്ഞതെന്നും തനിക്കു പരാതിയില്ലെന്നും സജിത ആവര്‍ത്തിച്ചു. അതേസമയം, തങ്ങളുടെ വീട്ടിലെ മുറിയില്‍ പത്തുവർഷം ഒളിച്ചുകഴിഞ്ഞെന്ന സജിതയുടെ വെളിപ്പെടുത്തൽ തെറ്റാണെന്നായിരുന്നു റഹ്മാന്റെ മാതാപിതാക്കളുടെ നിലപാട്. മാതാപിതാക്കളുടെ വാദം റഹ്മാനും തള്ളിക്കളഞ്ഞു.

English Summary: Womens Commission visits Rahman and Sajitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com