ബ്ലാക്ക് ഫംഗസ് മരുന്നിന്റെ വ്യാജ നിർമാണം: ഡൽഹിയിൽ ഡോക്ടർമാരടക്കം 7 പേർ അറസ്റ്റിൽ
Mail This Article
×
ന്യൂഡൽഹി∙ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ–ബി മരുന്നു വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്തതിനു 2 ഡോക്ടർമാരടക്കം 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നിസാമുദ്ദീൻ സ്വദേശിയായ ഡോക്ടർ അൽത്‌മാസ് ഹുസൈന്റെ വീട്ടിൽനിന്നു 3,293 വ്യാജ ഡോസ് മരുന്നു പിടിച്ചെടുത്തെന്നു ഡൽഹി പൊലീസ് പറഞ്ഞു.
മ്യൂക്കർമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്കായാണ് ആംഫോടെറിസിൻ–ബി ഉപയോഗിക്കുന്നത്. കോവിഡ് രോഗം ഭേദമായ കൂടുതൽ ആളുകള്‍ക്കു ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചതോടെ ഈ മരുന്നിന്റെ ഉൽപാദനം വർധിപ്പിക്കാനുള്ള ലൈസൻസ് കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ 5 കമ്പനികൾക്കു നൽകിയിരുന്നു.
English Summary: 3,293 Vials Of Fake Black Fungus Injection Found In Delhi Doctor's House
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.