‘അരുവിക്കരയിൽ വികസനം എത്തിക്കണം; അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കണം’
Mail This Article
മൂന്നു ദശാബ്ദത്തോളം നീണ്ട കോൺഗ്രസ് കുത്തക തകർത്താണ് ഇത്തവണ കെ.എസ്.ശബരിനാഥനെ അട്ടിമറിച്ച് ജി.സ്റ്റീഫൻ അരുവിക്കരയിൽനിന്നു നിയമസഭയിലെത്തിയത്. ചെറുപ്പം മുതൽ കമ്യൂണിസ്റ്റ് പ്രവർത്തകൻ, കാട്ടാക്കട ഏരിയ സെക്രട്ടറി – പാർട്ടിയിലും പുറത്തുമുള്ള ക്ലീൻ ഇമേജായിരുന്നു സ്റ്റീഫനെ തിരഞ്ഞെടുപ്പിൽ തുണച്ച ഘടകങ്ങളഇലൊന്ന്. പാർട്ടിയിലേക്ക് വന്ന വഴിയേക്കുറിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും മനോരമ ഓൺലൈനിന്റെ ‘ഓപ്പൺബുക്ക് ഓഫ് എംഎൽഎ’യില്‍ ജി.സ്റ്റീഫൻ സംസാരിക്കുന്നു.
ബാലസംഘം മുതൽ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നയാളാണ് താനെന്ന് ജി.സ്റ്റീഫൻ പറഞ്ഞു. 12 വർഷം എസ്എഫ്ഐയിൽ പ്രവര്‍ത്തിച്ചു. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ ബന്ധുവീടുകളിലും പാർട്ടി ഓഫിസിലുമാണ് ഏറെ സമയവും ചെലവഴിച്ചിരുന്നത്. പാർട്ടിയും നേതാക്കളും സഹായിച്ചതു കൊണ്ടാണ് മുന്നോട്ടു നീങ്ങാൻ സാധിച്ചത്. അങ്ങനെയാണ് കമ്യൂണിസ്റ്റ് പാർട്ടി എന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയത്. കുടിവെള്ള പ്രശ്നം, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയവ പരിഹരിക്കണം. 30 വർഷമായി പുതുതായി ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ ആരംഭിച്ചിട്ടില്ല. ആദിവാസികളുടെ പശ്ചാത്തല, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം, ടൂറിസം കോറിഡോർ സാധ്യതകൾ വികസിപ്പിക്കുന്നതും പദ്ധതിയിലുണ്ടെന്നും ജി.സ്റ്റീഫൻ പറഞ്ഞു. വിഡിയോ കാണാം.
English Summary: Interview of G Stephen in openbook of MLA video series