ADVERTISEMENT

ആലുവയിൽ കാൽ നൂറ്റാണ്ട് യുഡിഎഫിന്റെ എംഎൽഎ ആയിരുന്ന കെ. മുഹമ്മദാലിയുടെ മരുമകളായ ഷെൽന നിഷാദിനെ കളത്തിലിറക്കിയിട്ടും വൻമരം പോലെ പിടിച്ചുനിന്ന് അൻവർ സാദത്ത്. തുടർച്ചയായ മൂന്നാം തവണയാണ് സാദത്ത് ഇവിടെനിന്നും വിജയിച്ച് നിയമസഭയിലെത്തുന്നത്. ആലുവയുടെ വികസന സ്വപ്നങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിന്റെ ‘ഓപ്പൺബുക്ക് ഓഫ് എംഎൽഎ’ വിഡിയോ പരമ്പയിൽ അൻവർ സാദത്ത് സംസാരിച്ചു.

വികസനവും കരുതലുകളുമാണ് എന്റെ മുദ്രാവാക്യം. അതിർ വരമ്പുകളില്ലാതെ ഇതു മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ടേമിൽ അനുവദിച്ച ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കാഞ്ഞൂർ പഞ്ചായത്തിലെ പാലം പണി, റെയിൽവേ ഓവർബ്രിഡ്ജ് തുടങ്ങിയവയുടെ പൂർത്തീകരണത്തിനാണ് മുൻഗണന. ജനങ്ങളുടെ അഭിപ്രായം കേട്ട് വികസനകാര്യങ്ങളിൽ തീരുമാനമെടുക്കും. രണ്ടരക്കൊല്ലം വീതമെന്ന് ഒരു മന്ത്രിക്ക് വീതിക്കുന്നത് ആദ്യമായിട്ടാണ്. ഇത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. യുഡിഎഫും കോൺഗ്രസും തീർച്ചയായും വീണ്ടും അധികാരത്തിൽ വരും. കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തും. കഴിഞ്ഞ കാലയളവിൽ യുഡിഎഫ് എംഎൽഎമാരോട് എൽഡിഎഫ് സർക്കാർ ചിറ്റമ്മനയം കാണിച്ചുവെന്നും അൻവർ സാദത്ത് പറഞ്ഞു. വിഡിയോ കാണാം.

English Summary: Interview of Anwar Sadath in Openbook of MLA video series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com