ADVERTISEMENT

ബെംഗളൂരു ∙ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താലും കോൺഗ്രസിലേക്കു മടങ്ങില്ലെന്ന് ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ രമേഷ് ജാർക്കിഹോളി. അശ്ലീല സിഡി വിവാദത്തിൽ കുരുങ്ങി മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് കർണാടകയിലെ ബിജെപി നേതൃത്വവുമായി കുറച്ചു കാലമായി ഭിന്നതയിലാണു രമേഷ്.

എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ചില മുതിർന്ന നേതാക്കൾ ചേർന്ന് തടഞ്ഞു. അങ്ങനെ രാജിവയ്ക്കേണ്ടി വന്നാലും മുങ്ങിത്താഴുന്ന കപ്പലായ കോൺഗ്രസിലേക്ക് ഇല്ല. ബിജെപിയും ആർഎസ്എസും നൽകിയ പരിഗണന കഴിഞ്ഞ 20 വർഷത്തിനിടെ കോൺഗ്രസിൽ നിന്നു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി രമേഷ് മുംബൈയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് രാജി അഭ്യൂഹം സജീവമായത്. ഫഡ്നാവിസ് തന്റെ രാഷ്ട്രീയ ഗുരുനാഥനാണെന്നും അതിനാലാണു അദ്ദേഹത്തെ ചെന്നുകണ്ടതെന്നും രമേഷ് പറഞ്ഞു.

അശ്ലീല സിഡി കേസിനെ തുടർന്ന് മാർച്ച് 4നാണ് രമേഷ് മന്ത്രിസ്ഥാനം രാജിവച്ചത്. 2019 ജൂലൈയിൽ രമേഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ്- ദൾ സഖ്യസർക്കാരിൽ നിന്നുള്ള 17 എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറിയതോടെയാണ് യെഡിയൂരപ്പ അധികാരത്തിലേറിയത്.

English Summary: Won't join Congress even if they offer me CM post: BJP MLA Ramesh Jarkiholi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com