ADVERTISEMENT

ജമ്മു ∙ തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മുവില്‍ സംശയകരമായ സാഹചര്യത്തിൽ ഡ്രോണ്‍ കണ്ടെത്തി. സുഞ്ച്വാന്‍ സൈനികത്താവളത്തിനു സമീപം പുലര്‍ച്ചെ രണ്ടരയോടെയാണു ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതെന്നാണു റിപ്പോർട്ടുകൾ.

ജമ്മു വ്യോമസേനാ കേന്ദ്രത്തിൽ ഞായറാഴ്ച നടന്ന ഡ്രോണ്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണം നടത്തിയതു പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന ലഷ്കറെ തയിബ ആണെന്നാണു പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതെന്നു ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് എൻഡിടിവിയോടു പറഞ്ഞു.

അതിനിടെ, ജമ്മു കശ്മീർ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ ലഷ്കർ കമാൻഡർ നദീം അബ്റാർ കൊല്ലപ്പെട്ടു. ശ്രീനഗറിൽ ഭീകരരുടെ ഒളിത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് അബ്റാർ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം.

ഭീകരരുടെ ഒളിത്താവളത്തെ കുറിച്ച് അബ്റാറിൽ നിന്നാണു വിവരം ലഭിച്ചത്. അബ്റാറിനെയും കൊണ്ട് ഒളിത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പാക്ക് പൗരനായ മറ്റൊരു ലഷ്കർ ഭീകരനെയും വധിച്ചതായി പൊലീസ് അറിയിച്ചു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അബ്റാർ ലഷ്കറിന്റെ ഉന്നത കമാൻഡർമാരിൽ ഒരാളാണ്.

English Summary: Security personnel on high alert as three more suspected drones seen in Jammu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com