ADVERTISEMENT

തിരുവനന്തപുരം∙ ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് - എസ്തർ ഗോറ്റ്ലീബ് ഫൗണ്ടേഷന്റെ ഈ വർഷത്തെ അന്തർദേശീയ പുരസ്കാരം പ്രശസ്ത ചിത്രകാരൻ പ്രദീപ് പുത്തൂരിന് ലഭിച്ചു. ചിത്രകലയിലെ നൂതന ശൈലിയിലുള്ള അവതരണത്തിന്റെ കഴിഞ്ഞ ഇരുപതു വർഷത്തെ മേന്മയെ മാനിച്ചാണ് ഈ അവാർഡ്. പ്രശസ്ത യുഎസ് അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റ് പെയിന്റർ അഡോൾഫ് ഗോറ്റ്ലീബിന്റെ പേരിലുള്ള  25,000 ഡോളർ (18.5 ലക്ഷം രൂപ) അടങ്ങുന്ന ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ  തെന്നിന്ത്യൻ ചിത്രകാരനാണ് പ്രദീപ് പുത്തൂർ. 

ന്യൂയോർക്കിൽനിന്നു രണ്ടു തവണ ജാക്സൺ പൊള്ളോക്ക് ഫെല്ലോഷിപ്പും ലണ്ടനിൽനിന്ന് ബ്രിട്ടിഷ് റോയൽ ഓവർസീസ് ലീഗ് അവാർഡും ലളിതകലാ അക്കാദമി ദേശീയ പുരസ്കാരവും സ്റ്റേറ്റ് അവാർഡും സീനിയർ ഫെലോഷിപ്പും ലഭിച്ചിട്ടുള്ള പ്രദീപിനെ ഇറ്റലിയിൽ നടന്ന ഫ്ലോറൻസ് ബിനാലെയിൽ ആദരിച്ചിരുന്നു. ക്രിസ്റ്റീസ് ലണ്ടൻ പ്രദീപിന്റെ ചിത്രം ഓക്ഷൻ ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ധാരാളം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രദീപ് പുത്തൂരിന്റെ കലാജീവിതം ബിബിസി ലണ്ടൻ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.

English Summary: Pradeep Puthoor bags Gottlieb Foundation awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com