ADVERTISEMENT

കൊല്ലം∙ സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫോൺ വിളിച്ചത്. സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വി.കെ.ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിനെ തുടര്‍ന്ന്‌ ഒറ്റപ്പാലം സിഐടിയു ഓഫിസില‌ാണ് ഇപ്പോള്‍ കുട്ടിയുള്ളത്.

വിദ്യാർഥിയോട് മുകേഷ് രൂക്ഷമായി പ്രതികരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി എത്തിയ അദ്ദേഹം, തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ചിലർ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. സഹായം തേടിയ വിദ്യാര്‍ഥിയെ വച്ച് ഗൂഢാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

English Summary: The student who called Mukesh MLA on phone was identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com