6 വയസ്സുകാരിയെ പീഡിപ്പിച്ചത് 3 വര്‍ഷം ; അർജുൻ അശ്ലീല വിഡിയോകൾക്ക് അടിമ
Mail This Article
വണ്ടിപ്പെരിയാർ∙ ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയായ കുട്ടിയെ പ്രതി മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി. പ്രതി അര്‍ജുന്‍ കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയെന്നും കണ്ടെത്തല്‍.
അർജുനുമായി നിർണായക തെളിവെടുപ്പ് ഇന്ന് നടക്കും. കൊലപാതകം നടന്ന ചുരക്കുളം എസ്റ്റേറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനു ശേഷം പ്രതി എവിടെയൊക്കെ പോയി എന്നതിനെ കുറിച്ചും പൊലീസ് ചോദിച്ചറിയും.
ചുരക്കുളം എസ്റ്റേറ്റിൽ 6 വയസ്സുകാരയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെ തന്നെ അർജുൻ (22) എന്ന യുവാവിനെ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു കഴിഞ്ഞ 30ന് കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ, പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്.
എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണമെന്ന് പൊലീസ് പറഞ്ഞു.
English Summary : Accused Arjun's statement on the murder of 6 year old girl in Vandiperiyar