ഫ്രീ ഫയർ 'ഉയിർ' അല്ല; ഉയിരെടുക്കും, കണ്ണുവേണം കുട്ടികളിൽ: വിദഗ്ധർ
Mail This Article
തിരുവനന്തപുരം∙ജീവനെടുക്കൽ തുടർന്ന് ഫ്രീ ഫയർ. ഇന്ത്യ നിരോധിച്ച പബ്ജി പോലുള്ള ഗെയിമിന്റെ അതേ ആപത്ത് ഫ്രീ ഫയറിനുമുണ്ടെന്നും ക്ലിനിക്കല്‍ സൈക്കോളിസ്റ്റ് ഡോ. പി.ടി. സന്ദീഷ്. കുട്ടികളുടെ ശ്രദ്ധ വർധിപ്പിക്കാനുള്ള നിരവധി ഗെയിമുകൾ ഒാൺലൈനിലുണ്ട്. എന്നാൽ ഫ്രീ ഫയർ അങ്ങനെയല്ല. ഇത്തരത്തിലുള്ള ഗെയിം അടിമയാകുന്നവർക്ക് ആവശ്യമായ ചികിത്സ നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു രോഗമായിട്ട് വന്നുകഴിഞ്ഞു. ഗെയിം കളിച്ചു വരുമ്പോൾ തുടക്കത്തിൽ സന്തോഷമായിരിക്കും. കുറച്ച് കഴിയുമ്പോൾ ഉത്കണ്ഠയാകും. തുടർന്ന് വിഷാദ അവസ്ഥയിലേക്കും, മാനസിക സമ്മർദത്തിലേക്കും പോകാൻ വളരെയേറെ സാധ്യതയുണ്ട്. ഇത് കുട്ടികളുടെ വ്യക്തി ബന്ധങ്ങളെ ബാധിക്കും. പഠനം, ജോലി എന്നിവയെയും ഗെയിം കളി ബാധിക്കുമെന്നും ഡോ. പി.ടി. സന്ദീഷ് പറഞ്ഞു.
Content Highlights: Free fire, expert alert