പ്രബന്ധം അംഗീകരിക്കാന്‍ കൈക്കൂലി; അസി. പ്രഫസര്‍ക്ക് 5 വര്‍ഷം തടവ്
Mail This Article
മംഗളൂരു∙ വിദ്യാര്‍ഥിനിയുടെ ഗവേഷണ പ്രബന്ധം അംഗീകരിക്കാന്‍ കൈക്കൂലി വാങ്ങിയ സര്‍വകലാശാല അസി. പ്രൊഫസര്‍ക്ക് തടവും പിഴയും. മംഗളൂരു സര്‍വകലാശാല സോഷ്യോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. അനിത രവിശങ്കറിനാണ് മംഗളൂരു ലോകായുക്ത കോടതി 5 വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2012ലാണു സംഭവം. അനിതയുടെ കീഴിയില്‍ പിഎച്ച്ഡി ചെയ്തിരുന്ന പ്രേമ ഡിസൂസയുടെ പ്രബന്ധം അംഗീകരിക്കാന്‍ ഇവര്‍ 16,800 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രേമ ലോകായുക്തക്കു പരാതി നല്‍കുകയും ലോകായുക്ത നിര്‍ദേശ പ്രകാരം 5,000 രൂപ കൈമാറുകയും ചെയ്തു.
ഇതിനു പിന്നാലെ പരിശോധന നടത്തിയ ലോകായുക്ത പൊലീസ് പണം പിടിച്ചെടുക്കുകയും ഡോ. അനിത രവിശങ്കറിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 3 വര്‍ഷം, 2 വര്‍ഷം എന്നിങ്ങനെ തടവും മൊത്തം 30,000 രൂപ പിഴയുമാണ് വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.
English Summary: Mangalore University sociology prof sentenced to 5 years in jail for taking bribe