പാഞ്ഞടുത്ത് നാട്ടുകാർ, പീഡനക്കേസ് പ്രതി അർജുനു തെളിവെടുപ്പിനിടെ മർദനം
Mail This Article
×
തൊടുപുഴ ∙ വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. പ്രതി അർജുനെ എസ്റ്റേറ്റില്‍ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ രോഷപ്രകടനവുമായി പാഞ്ഞടുത്തത്.
പൊലീസ് ഒപ്പമുണ്ടായിരുന്നിട്ടും പരിസരവാസികൾ അർജുനു നേരെ പാഞ്ഞു വരികയായിരുന്നു. ഇതിനിടെ പൊലീസിന്റെ വലയം ഭേദിച്ച് ഒരാൾ അർജുന്റെ മുഖത്തടിക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവെടുപ്പിലൂടെ അർജുനെതിരെ പരമാവധി വകുപ്പുകൾ ചുമത്തുകയാണു പൊലീസിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായാണു രണ്ടാം തവണയും തെളിവെടുപ്പിന് എസ്റ്റേറ്റിലെത്തിയത്. ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ രീതി അർജുൻ പൊലീസിനു മുന്നിൽ പുനരാവിഷ്കരിച്ചു.
English Summary: Arjun, accused in Vandiperiyar child rape, beaten up by local
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.