5ജിക്ക് എതിരായ ജൂഹി ചൗളയുടെ ഹർജി മാറ്റി വച്ചു; ജഡ്ജി പിന്മാറി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് എതിരായി ബോളിവുഡ് നടി ജൂഹി ചൗള നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ 29 വരെ ഡൽഹി ഹൈക്കോടതി നീട്ടി. കേസിൽനിന്നു ജസ്റ്റിസ് സഞ്ജീവ് നരുല പിന്മാറുകയും ചെയ്തു. ജൂലൈ 29ന് മറ്റൊരു ബെഞ്ചാകും ഹർജി പരിഗണിക്കുകയെന്നു കോടതി അറിയിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവർത്തകരും നൽകിയ ഹർജി നേരത്തേ തള്ളിയ ഹൈക്കോടതി 20 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പിഴ അടയ്ക്കാത്തതിനെ വിമർശിക്കുകയും ചെയ്തിരുന്നു. കോടതി ഫീസ് തിരികെ നൽകുക, പിഴ ചുമത്തിയ നടപടി പിൻവലിക്കുക, ഹർജി തള്ളി എന്ന പരാമർശം ഒഴിവാക്കി നിരസിക്കുക എന്ന വാക്ക് ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുമായാണു നടിയും കൂട്ടരും വീണ്ടും അപേക്ഷ നൽകിയത്.
English Summary: 5G rollout: Delhi HC defers hearing on Juhi Chawla's plea till July 29, judge recuses