ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലേക്കു ജീവനക്കാർക്കും സന്ദർശകർക്കും പ്രവേശിക്കുന്നതിനു മാർഗനിര്‍ദേശം പുറത്തിറക്കി. വിഐപി വാഹനങ്ങളും സർക്കാർ വാഹനങ്ങളും സെക്രട്ടേറിയറ്റ് വാഹനപാസ് പതിച്ചിട്ടുള്ള ജീവനക്കാരുടെ വാഹനങ്ങളും കന്റോൺമെന്റ് ഗേറ്റ് വഴി അകത്തേക്കും പുറത്തേക്കും പോകണം. ഇരുചക്ര വാഹനങ്ങൾക്ക് കന്റീൻ ഗേറ്റു വഴി അകത്തേക്കു പ്രവേശിക്കാം.

2021 സെപ്റ്റംബർ 30ന് മുൻപായി എല്ലാ ജീവനക്കാരും വാഹനങ്ങളിൽ സെക്രട്ടേറിയറ്റ് പാസ് പതിപ്പിക്കണം. വാഹന പാസില്ലാതെ പ്രവേശനം അനുവദിക്കില്ല. കാൽനടയായി വരുന്ന യാത്രക്കാർ കന്റോൺമെന്റ് വിഎഫ്സിയും കന്റോൺമെന്റ് ഗേറ്റിനോട് ചേർന്ന ചെറിയ ഗേറ്റും ഉപയോഗിക്കണം. വാഹനങ്ങളുടെ പുറത്തേക്കു മാത്രമുള്ള സഞ്ചാരവും ഇരുചക്ര വാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും ജീവനക്കാരുടെയും സന്ദർശകരുടെയും അകത്തേക്കും പുറത്തേക്കുമുള്ള കാൽനട സഞ്ചാരവും കാന്റീൻ ഗേറ്റ് (വൈഎംസിഎ) വഴിയാകും.

എല്ലാ ജീവനക്കാരും സുരക്ഷാ ജീവനക്കാർക്കു കാണത്തക്ക രീതിയിൽ തിരിച്ചറിയൽ കാർഡ് ധരിക്കണം. തിരിച്ചറിയൽ കാർഡില്ലാത്ത ജീവനക്കാർ സുരക്ഷാ പരിശോധനയ്ക്കു വിധേയമാകേണ്ടിവരും. മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫിസുകളിലേക്കുള്ള സന്ദർശകരെ രേഖകൾ പരിശോധിച്ചശേഷമോ അല്ലെങ്കിൽ അണ്ടർ സെക്രട്ടറി പദവിക്കും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ ശുപാർശയിലൂടെയോ മാത്രമെ പാസ് അനുവദിക്കാവൂ എന്നും പൊതുഭരണ സെക്രട്ടറി നിർദേശിച്ചു. 

English Summary: Guidelines issued for entering into Kerala Secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com